വിശ്വാസവോട്ട്: ദിനകരൻ പക്ഷത്തെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു
Thursday, September 14, 2017 12:58 PM IST
ചെന്നൈ: പളനിസ്വാമി സർക്കാരിനെതിരെ വിശ്വാസവോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ പക്ഷത്തെ എംഎൽഎമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഉടനടി സഭ വിളിച്ചു ചേർത്ത് വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് എംഎൽഎമാർ കോടതിയെ അറിയച്ചു.

വിശ്വാസവോട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കോടതി ദിനകൻ പക്ഷത്തെ എംഎൽഎമാർക്ക് അനുമതി നൽകി.

234 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പളനിസ്വാമി സർക്കാരിന് ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ 118 പേ​​​ർ വേ​​​ണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരൻ പക്ഷത്തുള്ള 19 എംഎൽഎമാർ ഗർണറെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
RELATED NEWS