വേങ്ങര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Thursday, September 14, 2017 1:12 PM IST
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയിൽ യുഡിഎഫ് കണ്‍വെൻഷൻ നടത്തും. പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് വേ​ങ്ങ​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഇ. ​അ​ഹ​മ്മ​ദ് എം​പി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്.

ഒക്‌‌ടോബർ 11നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ദി​​​വ​​​സം ഈ ​​​മാ​​​സം 22. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 25നും ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 27നും ​​​ആ​​​യി​​​രി​​​ക്കും.
RELATED NEWS