ഗുരുവായൂർ ക്ഷേത്രദർശനം: കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി
Thursday, September 14, 2017 1:23 PM IST
കൊച്ചി: ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വാർത്ത കണ്ട് മാത്രം പ്രതികരിക്കാൻ കഴിയില്ലെന്നും കോടയേരി പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് മന്ത്രി ഗുരവായൂർ ക്ഷേത്രദർശനം നടത്തിയത്. കടകംപള്ളിയുടെ ക്ഷേത്രദർശനത്തിനെതിരേ ബിജെപി രംഗത്തുവന്നിരുന്നു. സിപിഎമ്മിന്‍റെ കപട മുഖമാണ് കടകംപള്ളിയുടെ നടപടിയിലൂടെ പുറത്തുവന്നതെന്നായിരുന്നു ബിജെപിയുടെ വിമർശനം.
RELATED NEWS