നാടകീയ നീക്കങ്ങളുമായി ദിലീപ്; ജാമ്യം തേടി വീണ്ടും മജിസ്ട്രേറ്റ് കോടതിയിൽ
Thursday, September 14, 2017 1:24 PM IST
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയായ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത് ശ്രദ്ധേയമായി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ദിലീപിന്‍റെ നാലാം ജാമ്യ ഹർജിയാണിത്. അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​രാ​മ​ൻ​പി​ള്ള മുഖേനയാണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

കേസിൽ അറസ്റ്റിലായ ശേഷം ആദ്യം ജാമ്യം തേടി ദിലീപ് സമീപിച്ചത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയായിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു. ഇതേതുടർന്ന് ഹൈക്കോടതിയെ രണ്ടു തവണ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. പിന്നീട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നാടകീയമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
RELATED NEWS