സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
Tuesday, September 19, 2017 9:25 PM IST
തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ​സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്തെ ര​ണ്ടി​ട​ങ്ങ​ളി​ൽ​കൂ​ടി സൈ​ബ​ർ​ഡോം പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മെ കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടു​മാ​ണ് സൈ​ബ​ർ​ഡോം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്രം പ​ല​പ്പോ​ഴും കേ​ര​ള​ത്തി​നു​പു​റ​ത്തോ വി​ദേ​ശ​ത്തോ ഒ​ക്കെ​യാ​വാം. അ​തു​കൊ​ണ്ടു​ത​ന്നെ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​വ​ഗാ​ഹം നേ​ടി​യ​വ​രു​ടെ സ​ഹാ​യം ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ത​ട​യാ​നും അ​നി​വാ​ര്യ​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സി​നൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സൈ​ബ​ർ വി​ദ​ഗ്ധ​രും സ​ന്ന​ദ്ധാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ​ഡോം ആ​രം​ഭി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള പോ​ലീ​സ് സൈ​ബ​ർ​ഡോ​മി​നു ല​ഭി​ച്ച ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​നം, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും വെ​ബ്പോ​ർ​ട്ട​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ർ​വ​ഹി​ച്ച സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.