ഓ​സീ​സ് വി​ധി​യെ മ​ഴ​യ്ക്കും ത​ടു​ക്കാ​നാ​യി​ല്ല; ഇ​ന്ത്യ​ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം
Saturday, October 7, 2017 8:46 PM IST
റാ​ഞ്ചി: ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ വീ​ര്യ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​യെ ത​ടു​ക്കാ​ൻ കു​ട്ടി​ക്രി​ക്ക​റ്റി​ലും ഓ​സ്ട്രേ​ലി​യ​ക്കാ​യി​ല്ല. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​രെ ഒ​മ്പ​തു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഴ​മൂ​ലം ആ​റോ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്നു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ‌​ക്കെ​യാ​ണ് ജ​യി​ച്ച​ത്. കോ​ഹ്‌​ലി​യും (14 പ​ന്തി​ൽ 24) ധ​വാ​നും (12 പ​ന്തി​ൽ 15) പു​റ​ത്താ​കാ​തെ​നി​ന്ന​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ 11 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ 18.4 ഓ​വ​റി​ൽ 118ന് ​എ​ട്ട് എ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ഴ​യെ​ത്തി​യ​ത്. മ​ണി​ക്കൂ​റോ​ളം മ​ഴ ക​ളി​ച്ച​പ്പോ​ൾ ക​ളി ഡെ​ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യു​ടെ വി​ജ​യ​ല​ക്ഷ്യം ആ​റ് ഓ​വ​റി​ൽ 48 റ​ൺ​സാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റിം​ഗി​ൽ ഓ​പ്പ​ണ​ർ ആ​രോ​ൺ ഫി​ഞ്ച് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഫി​ഞ്ച് 30 പ​ന്തി​ൽ 42 റ​ൺ​സെ​ടു​ത്തു. ഫി​ഞ്ചി​നെ കൂ​ടാ​തെ ര​ണ്ട​ക്കം ക​ണ്ട​വ​ർ മാ​ക്സ്‌​വെ​ല്ലും (17) ടിം ​പെ​യ്നും. ഓ​സീ​സ് ഇ​ന്നിം​ഗ്സി​ൽ പി​റ​ന്ന​താ​വ​ട്ടെ കേ​വ​ലം ര​ണ്ട് സി​ക്സ​റു​ക​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.