കേ​ര​ള​ത്തി​ന്‍റെ മ​ത നി​ര​പേ​ക്ഷ​ത​ തി​രി​ച്ച​റി​ഞ്ഞ​ അ​മി​ത് ഷാ മു​ങ്ങി: പി​ണ​റാ​യി
Saturday, October 7, 2017 9:14 PM IST
കാ​യം​കു​ളം: ത​ക​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​ൾ​ക്കാ​മ്പാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത നി​ര​പേ​ക്ഷ​ത​യ്ക്കെ​ന്ന് തി​രി​ച്ച​റി​ഞ്ഞാണ് ബിജെപി ​ദേ​ശീ​യ അധ്യക്ഷൻ അ​മി​ത് ഷാ ​ഒ​റ്റരാ​ത്രി കൊ​ണ്ട് കേ​ര​ള​ത്തി​ൽനി​ന്നും മു​ങ്ങി​യ​തെ​ന്ന് മു​ഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.​ ബിജെപി ​ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും ക​ശാ​പ്പ് ചെ​യ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

കേ​ര​ള​ത്തി​ൽ പ​ട​യൊ​രു​ക്ക​ത്തി​നെ​ത്തി​യ അ​മി​ത്ഷാ ഉ​ൾ​പ്പ​ടെ​യു​ള്ള ബിജെപി ​ദേ​ശീ​യ നേ​താ​ക്ക​ന്മാ​ർ​ക്ക് കേ​ര​ള​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ന​വോ​ത്ഥാ​ന അ​വ​ബോ​ധ​ത്താ​ൽ കെ​ട്ടി​പ്പ​ടു​ത്ത​താ​ണ് കേരളം. ഇ​ത് ത​ക​ർ​ക്കു​കയെന്ന സം​ഘ​ടി​ത നീ​ക്ക​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന​ത്. ​രാ​ജ്യ​ത്തെ മ​താ​ധി​ഷ്ടി​ത രാ​ഷ്ട്ര​മാ​ക്കാ​ൻ, ഹി​റ്റ്‌​ല​ർ ജ​ർ​മനി​യി​ൽ നടത്തിയ വം​ശഹ​ത്യ ഇ​ന്ത്യ​യി​ലും ന​ട​പ്പാക്കാ​നാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യനാ​ഥി​ന്‍റെ നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. എ​ന്തു​കൊ​ണ്ട് യാ​ത്ര ത​ട​ഞ്ഞി​ല്ല എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​ന്നു. യാ​ത്ര ത​ട​യാ​ൻ ആ​ർഎസ്എ​സ് സം​സ്‌​ക്കാ​ര​മു​ള്ള​വ​ര​ല്ല കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ന്തി​നും സ്വാ​ത​ന്ത്ര്യ​മു​ണ്ട​ന്നും, വി​മ​ർ​ശ​നം കേ​ൾ​ക്കാ​നും അ​തി​നു മ​റു​പ​ടി പ​റ​യാ​നു​ള്ള ആ​ർ​ജ്ജ​വ​മു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.