ഘാനയിൽ പ്രകൃതിവാതക സ്റ്റേഷനിൽ സ്ഫോടനം
Sunday, October 8, 2017 5:12 AM IST
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയിൽ പ്രകൃതിവാതക സ്റ്റേഷനിൽ സ്ഫോടനം. സ്ഫോടനത്തെ തുടർന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു. ശനിയാഴ്ച പ്രദേശിക സമയം രാത്രി 7.30നായിരുന്നു സംഭവം. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ഗോയിൽ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ആറ് വാഹനങ്ങൾക്ക് തീപിടിച്ചതായും പ്രദേശത്ത് 200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചതായും അധികൃതർ പറഞ്ഞു.

നഗരത്തിലെ പ്രധാന റോഡിനു സമീപമാണ് ഗ്യാസ് സ്റ്റേഷൻ. നിരവധി ആളുകൾ താമസിക്കുന്ന സ്ഥലം കൂടിയാണിത്. ജനങ്ങളോട് പ്രദേശത്തുനിന്നു ഒഴിഞ്ഞു പോകണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. 2015 ജൂണിൽ നഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ 150 പേർ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.