ഹാദിയകേസിൽ നിമിഷയുടെ അമ്മയും കക്ഷി ചേരും
Sunday, October 8, 2017 7:31 AM IST
ന്യൂഡൽഹി: കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ, തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും കക്ഷി ചേരും. നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കിയതാണെന്നും കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ നിർ‌ബന്ധിത മതപരിവർത്തനത്തേക്കുറിച്ച് കേന്ദ്ര ഏജൻസിയേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അവർ കോടതിയേ സമീപിച്ചത്. കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.