രാഷ്‌ട്രപ​തി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി
Saturday, October 7, 2017 9:54 PM IST
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. രാവിലെ 9.30ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി.

കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തി, അവിടെനിന്ന് റോഡുമാർഗം മാതാ അമൃതാനന്ദമയീമഠത്തിലേയ്ക്കു പോകും. 11ന് അവിടെ ചടങ്ങിൽ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.