കഴിവും സാമർഥ്യവുമുള്ളവരാണ് നേതാക്കളാകേണ്ടത്: രാഹുലിനെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്ലി
Sunday, October 8, 2017 10:20 AM IST
വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കഴിവും സാമർഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ് പാർട്ടി നേതാക്കളായി തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെയുള്ളവർ നേതൃനിരയിൽ എത്തിയില്ലെങ്കിൽ കോണ്‍ഗ്രസ് തകരുകയേ ഉള്ളുവെന്നും ബെർകെലി ഇന്ത്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

ഇന്ത്യയിൽ വർഗീയ രാഷ്ട്രീയം ഒരു പ്രശ്നമാണെന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ പാർട്ടിയെ വലിയൊരു വിഭാഗം ജനങ്ങളും എതിർക്കുകയാണെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി യുഎസിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ഒരു മാസത്തിനു ശേഷമാണ് ജയ്റ്റ്ലി പ്രഭാഷണം നടത്തിയിരിക്കുന്നത്.

ഇന്ത്യയിൽ വിവിധ മതങ്ങളിൽ വിശ്വസിക്കുകയും വിവിധ ഭാഷകൾ സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ ഒരുമിച്ച് കൊണ്ടുപോയത് കോണ്‍ഗ്രസിന്‍റെ ആശയങ്ങളാണെന്നായിരുന്നു യുഎസിലെ പ്രസംഗത്തിനിടയിൽ രാഹുൽ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.