പ​ദ്മാ​വ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
Wednesday, October 18, 2017 1:32 PM IST
മും​ബൈ: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ പ​ദ്മാ​വ​തി​ക്കെ​തി​രേ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും അ​ക്ര​മ​ങ്ങ​ളി​ലും നി​യ​മ​വ്യ​വ​സ്ഥ​യെ കു​റ്റ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ പ​ത്മാ​വ​തി​യി​ലെ ഒ​രു രം​ഗം വ​ര​ച്ച ചി​ത്ര​കാ​ര​നു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​മാ​ണ് ദീ​പി​ക​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

എ​ത്ര​കാ​ല​മാ​ണ് ഇ​ത് തു​ട​രു​ക? നി​യ​മ​ത്തെ കൈ​യി​ലെ​ടു​ത്തു​കൊ​ണ്ടു ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ സ്വ​ത​ന്ത്ര്യ​ത്തെ​യും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ​യും നി​ര​ന്ത​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ ആ​രാ​ണ് അ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്? ഇ​ത് ഉ​ട​ന​ടി ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം- കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ടാ​ഗ് ചെ​യ്തു ദീ​പി​ക ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ർ പ​തി​നാ​ലി​നാ​ണ് ക​ലാ​കാ​ര​നാ​യ ക​ര​ണ്‍ സൂ​റ​ത്തി​ലെ ഒ​രു മാ​ളി​ൽ പ​ത്മാ​വ​തി​യി​ലെ ഒ​രു രം​ഗം വ​ര​യ്ക്കു​ന്ന​ത്. ഇ​ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു വ​രി​ക​യും മാ​ളി​ലെ നി​ല​ത്തു തീ​ർ​ത്ത ക​ര​ണി​ന്‍റെ സൃ​ഷ്ടി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​യ്ച്ചു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.




പ​ദ്മാ​വ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ര​ജ​പു​ത്ര സം​ഘ​ട​ന​ക​ൾ നേ​ര​ത്തെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്, റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ചി​ത്രം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ർ​ണി സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​യ്പു​ർ റാ​ണി പ​ദ്മാ​വ​തി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ക​ർ​ണി സേ​നാ പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ ജ​യ്ഗ​ഡ് കോ​ട്ട​യി​ലെ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ർ സിം​ഗു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ നാ​യ​ക​ൻ​മാ​ർ. പ​ദ്മാ​വ​തി​യാ​യി ദീ​പി​ക​യും അ​ലാ​വു​ദീ​ൻ ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​റും വേ​ഷ​മി​ടു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.