ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഡെ​ൻ​മാ​ർ​ക്കി​ൽ സൈ​ന​യു​ടെ മു​ന്നേ​റ്റം
Wednesday, October 18, 2017 2:24 PM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വ് ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​യു​ടെ നെ​ഹ്വാ​ൾ ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ൽ. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 22-20, 21-18.

ഗ്ലാ​സ്ഗോ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വു കൂ​ടി​യാ​ണു സൈ​ന. നി​ഷോ​ണ്‍ ജി​ൻ​ഡാ​പോ​ൾ-​ഇ​വാ​ജ​നി​യ കൊ​സെ​റ്റ്സ്ക്യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ സൈ​ന ര​ണ്ടാം റൗ​ണ്ടി​ൽ നേ​രി​ടും.

മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ കെ.​ശ്രീ​കാ​ന്തും എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യും ഡെ​ൻ​മാ​ർ​ക്കി​ൽ ആ​ദ്യ റൗ​ണ്ട് ക​ട​ന്പ ക​ട​ന്നു മു​ന്നേ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.