ത​ൽ​വാ​ർ ദ​ന്പ​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രേ ഹേം​രാ​ജി​ന്‍റെ കു​ടും​ബം അ​പ്പീ​ലി​ന്
Thursday, October 19, 2017 3:33 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രു​ഷി കൊ​ല​ക്കേ​സി​ൽ ത​ൽ​വാ​ർ ദ​ന്പ​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ കൊ​ല്ല​പ്പെ​ട്ട ഹേം​രാ​ജി​ന്‍റെ കു​ടും​ബം സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ഹൈ​ക്കോ​ട​തി വി​ധി​യെ സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണു ഹേം​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

ത​ൽ​വാ​ർ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഹേം​രാ​ജ്. ആ​രു​ഷി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം ത​ൽ​വാ​ർ ദ​ന്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഹോം​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ൽ​വാ​ർ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് ഹേം​രാ​ജും താ​മ​സി​ച്ചി​രു​ന്ന​ത്. ഹേം​രാ​ജി​ന്‍റെ മ​ക​ളെ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന ജീ​വ​ൻ എ​ന്ന യു​വാ​വാ​ണ്. ഇ​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു വി​ട്ട​യ​ച്ചു. ജീ​വ​നു തൊ​ഴി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സ​മീ​ർ സിം​ഗ് എ​ന്ന വ്യ​വ​സാ​യി​യാ​ണ് ഹേം​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​നു നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

2008 മേ​യ് 16 നാ​ണു നോ​യി​ഡ​യി​ലെ ദ​ന്ത​ഡോ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ്-​നൂ​പു​ർ ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​യ ആ​രു​ഷി​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ ഹേം​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ണ്ടെ​ത്തി. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ൾ​പ്പെ​ടെ ഒ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യാ​ണു ഹൈ​ക്കോ​ട​തി ത​ൽ​വാ​ർ ദ​ന്പ​തി​മാ​രെ വെ​റു​തേ വി​ട്ട​ത്. 2013 ന​വം​ബ​ർ 28നാ​ണു പ്ര​തി​ക​ളെ ഗാ​സി​യാ​ബാ​ദി​ലെ സി​ബി​ഐ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച​ത്.

നാ​ലു​വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷം ത​ൽ​വാ​ർ ദ​ന്പ​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ മോ​ചി​ത​രാ​യി​രു​ന്നു.