ക​ട​കം​പ​ള്ളി ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന​തു രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മെ​ന്നു കേ​ന്ദ്രം
Thursday, October 19, 2017 3:48 AM IST
ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു ചൈ​നാ യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് രാ​ജ്യ താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നു ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡി.​ബി.​ബി​നു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തോ​ടു ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. മേ​ൽ​പ്പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ത​ല​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്തം രാ​ജ്യ താ​ത്പ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് ഉ​ചി​ത​മാ​ണെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്ന ഒ​റ്റ വാ​ച​ക​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​റു​പ​ടി ഒ​തു​ക്കി.

ചൈ​ന​യി​ലെ ഷി​ങ്ഡു​വി​ൽ ന​ട​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ടി​നു​ള്ള മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ​യാ​ണു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ര​സി​ച്ച​ത്. യു​എ​ന്നി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു കോ​ണ്‍​ഫ​റ​ൻ​സ്.

സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്ന് ക്ഷ​ണി​ക്ക​പ്പെ​ട്ട ഏ​ക മ​ന്ത്രി​യും കേ​ര​ള ടൂ​റി​സം മ​ന്ത്രി​യാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​യി​രു​ന്നു. വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ(​യു​എ​ൻ​ഡ​ബ്ല്യു​ടി​ഒ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ നേ​രി​ട്ടാ​ണ് ക്ഷ​ണി​ച്ച​ത്. മ​ന്ത്രി​യു​മാ​യി ഒ​റ്റ​യ്ക്കു കൂ​ടി​ക്കാ​ഴ്ച​യും പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​യു​മാ​യു​ള്ള സം​വാ​ദ​വും സ​മ്മേ​ള​ന പ​രി​പാ​ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ന്ത്രി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച കേ​ന്ദ്ര​തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ക​ത്ത​യ​ച്ചി​രു​ന്നു.
RELATED NEWS