മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
Thursday, October 19, 2017 9:42 AM IST
ന്യൂ​ഡ​ൽ​ഹി: മു​ബൈ​യി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നു ഭീ​ഷ​ണി. ദീ​പാ​വ​ലി ദി​ന​മാ​യ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഡ​ൽ​ഹി​യി​ലേ​ക്കു പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഹി​ന്ദി​യി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഇ​തേ​തു​ട​ർ​ന്ന് ബോം​ബ് ഭീ​ഷ​ണി വി​ശ​ക​ല​ന ക​മ്മി​റ്റി​യു​ടെ ഒ​രു അ​ടി​യ​ന്ത​ര​യോ​ഗം ഡ​ൽ​ഹി ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചേ​ർ​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മ​ണി​യോ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഫോ​ണ്‍ ചെ​യ്ത ആ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.