ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
Thursday, October 19, 2017 8:40 PM IST
ഗോ​ഹ​ട്ടി: വി​നോ​ദ​സ​ഞ്ചാ​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ആ​സാം സ​ർ​ക്കാ​ർ. സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യെ​ന്ന് ആ​സാം സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റ്റു വി​ദേ​ശ ഭാ​ഷാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഈ ​പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. സി​നി​മ​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ആ​സാ​മി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ​ക്കു നി​ർ​മാ​ണ തു​ക​യു​ടെ 25 ശ​ത​മാ​നം സ​ർ​ക്കാ​ർ ന​ൽ​കും. എ​ന്നാ​ൽ പ​ര​മാ​വ​ധി തു​ക ഒ​രു കോ​ടി രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​സാം സം​സ്കാ​ര​ത്തെ കു​റി​ച്ച് സി​നി​മ ചെ​യ്യു​ന്ന​വ​ർ​ക്കു പ​ത്തു​ശ​ത​മാ​നം അ​ധി​കം പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. സി​നി​മ​യു​ടെ പ​കു​തി​യോ അ​തി​നു മു​ക​ളി​ലോ ചി​ത്രീ​ക​ര​ണം ആ​സാ​മി​ൽ ന​ട​ത്തു​ന്ന​വ​ർ​ക്കു മ​റ്റൊ​രു പ​ത്തു​ശ​ത​മാ​നം കൂ​ടി പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​സാം ടൂ​റി​സം മ​ന്ത്രി അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ പു​തി​യ ടൂ​റി​സം ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​ന​യ​മാ​യി​രി​ക്കും വ​രു​ന്ന അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു സ​ർ​ക്കാ​ർ തു​ട​രു​ക. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നു പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം കൂ​ടാ​തെ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മ​റ്റു പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.