ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
Thursday, October 19, 2017 9:26 PM IST
ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​ത് ഉ​ദ് ദ​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി. പാ​ക് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ജു​ഡീ​ഷ​ൽ റി​വ്യൂ ബോ​ർ​ഡി​ന്േ‍​റ​താ​ണ് തീ​രു​മാ​നം.

പ​ക്ഷേ, ഉ​ദ് ദ​വ നേ​താ​ക്ക​ളാ​യ അ​ബ്ദു​ൾ റ​ഹ്മാ​ൻ ആ​ബി​ദ്, അ​ബ്ദു​ള്ള ഉ​ബൈ​ദ്, സ​ഫ​ർ ഇ​ക്ബാ​ൽ, ഖാ​സി കാ​സി​ഫ് നി​യാ​സ് എ​ന്നി​വ​രു​ടെ വീ​ട്ടു​ത​ട​ങ്ക​ൽ നീ​ട്ടാ​ൻ ബോ​ർ​ഡ് ത​യാ​റാ​യി​ല്ല. നാ​ലു കൂ​ട്ടാ​ളി​ക​ളെ​യും ഇ​തേ​തു​ട​ർ​ന്നു വി​ട്ട​യ​ച്ചു. ജ​നു​വ​രി 30ന് ​ചൗ​ബു​ർ​ജി​യി​ലെ ജ​മാ​ത് ഉ​ദ് ദ​വ​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഹാ​ഫി​സ് പി​ടി​യി​ലാ​യ​ത്. അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ഹാ​ഫി​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ബു​ദ്ധി​കേ​ന്ദ്ര​മാ​യാ​ണ് ഹാ​ഫി​സ് സ​യി​ദ് അ​റി​യ​പ്പെ​ടു​ന്ന​ത്. യു​എ​സ് ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​യി​ട്ടി​രി​ക്കു​ന്ന ഭീ​ക​ര​നാ​ണ് ഹാ​ഫി​സ് സ​യി​ദ്.