ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റി
Friday, October 20, 2017 1:34 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ മു​തി​ർ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് ര​വീ​ന്ദ​ർ ഗോ​സെ​യ്നി​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ​ഐ​എ) കൈ​മാ​റി. ആ​ർ​എ​സ്എ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

മൂ​ന്നു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ബ് പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ ര​വീ​ന്ദ​ർ ഗോ​സെ​യ്നി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി അ​ഞ്ചു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​വീ​ന്ദ​ർ ഗോ​സെ​യ്നി​ന്‍റെ നാ​ലു മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു.

ലു​ധി​യാ​ന​യി​ലെ കൈ​ലാ​സ് ന​ഗ​റി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു ര​വീ​ന്ദ​ർ ഗോ​സെ​യ്ൻ എ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ർ​എ​സ്എ​സ് ശാ​ഖ ക ​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും​വ​ഴി 60 കാ​ര​നാ​യ ര​വീ​ന്ദ​റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ടം ഗ​സം​ഘ​മാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. വെ​ടി​യേ​റ്റ​യു​ട​ൻ ര​വീ​ന്ദ​ർ മ​രി​ച്ചു. അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.