അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
Friday, October 20, 2017 1:40 AM IST
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​വ​സം പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ൽ വീ​സ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും മെ​ഡി​ക്ക​ൽ വീ​സ ല​ഭ്യ​മാ​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള അം​ന ഷാ​മി​ൻ എ​ന്ന യു​വ​തി​യു​ടെ പി​താ​വ് ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ വീ​സ​യ്ക്ക് ഇ​വ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച അം​ന​യോ​ട് പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ ബ​ന്ധ​പ്പെ​ടാ​നും വീ​സ ല​ഭ്യ​മാ​ക്കു​മെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഒ​രു കു​ട്ടി​ക്ക് ചി​കി​ത്സ​ക്കാ​യി ഇ​ന്ത്യ​ൻ വീ​സ അ​നു​വ​ദി​ക്കാ​ൻ സു​ഷ​മ പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് കാ​സി​ഫ് സു​ഷ​മ​യോ​ട് വീ​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ട്വി​റ്റ​റി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ക​ര​ൾ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ മ​റ്റൊ​രു പാ​ക്കി​സ്ഥാ​നി യു​വ​തി​ക്കും എ​ട്ടു​വ​യ​സു​ള്ള കു​ട്ടി​ക്കും സു​ഷ​മ ഇ​ട​പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വീ​സ അ​നു​വ​ദി​ച്ചി​രു​ന്നു.