ക​ന്നു​കാ​ലി ക​ട​ത്തു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​വാ​ൻ മ​രി​ച്ചു
Friday, October 20, 2017 10:35 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര അ​തി​ർ​ത്തി​യി​ൽ ക​ന്നു​കാ​ലി ക​ട​ത്തു​കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​എ​സ്എ​ഫ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ മ​രി​ച്ചു. സെ​ക്ക​ൻ​ഡ്-​ഇ​ൻ-​ക​മാ​ൻ​ഡ് ദീ​പ​ക് കെ. ​മ​ണ്ഡ​ലാ​ണു വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്.

145-ാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു ദീ​പ​ക്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്തി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ബേ​ലാ​ർ​ഡെ​പ്പ അ​തി​ർ​ത്തി പോ​സ്റ്റി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ന്നു​കാ​ലി ക​ട​ത്തു​കാ​ർ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ദീ​പ​ക്കി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.