ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Saturday, October 21, 2017 11:46 PM IST
കയ്റോ: ഈജിപ്തിലെ എൽ വഹാത് മരുഭൂമിയിൽ ഭീകരരുടെ ഒളിത്താവളത്തിലുണ്ടായ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ദേശീയ സുരക്ഷാ വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ സുരക്ഷാ സംഘമാണ് ആക്രമിക്കപ്പെട്ടത്. ഏറ്റുമുട്ടലിൽ നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അൻസാർ ബയത് ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.