കൊല്ലത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം
Sunday, October 22, 2017 10:49 PM IST
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനു മുന്പിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. അധ്യാപിക ശകാരിച്ചതിനെ തുടർന്ന് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.

സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ചികിത്സയിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത് അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് ഗൗരി ജീവനൊടുക്കിയത് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ രണ്ടു അധ്യാപികമാർക്കെതിരെ കേസെടുത്തിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.