ബ്ര​സീ​ൽ-​ഇം​ഗ്ല​ണ്ട് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ വേ​ദി മാ​റ്റി
Monday, October 23, 2017 7:17 PM IST
കോ​ൽ​ക്ക​ത്ത: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ൽ-​ഇം​ഗ്ല​ണ്ട് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ വേ​ദി മാ​റ്റി. ഗോ​ഹ​ട്ടി ഇ​ന്ദി​രാ ഗാ​ന്ധി അ​ത്ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത വി​വേ​കാ​ന​ന്ദ യു​ബ ഭാ​ര​തി ക്രീ​ര​ങ്ക​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​ണു മ​ത്സ​രം മാ​റ്റി​യ​ത്.

ഗോ​ഹ​ട്ടി സ്റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​നം ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വേ​ദി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ക​ർ​ന്ന ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്നു ബ്ര​സീ​ൽ ടീ​മും നി​ല​പാ​ടെ​ടു​ത്തു. ഇ​തേ​തു​ട​ർ​ന്നാ​ണു വേ​ദി മാ​റ്റി​യ​ത്.

ഗോ​ഹ​ട്ടി​യി​ൽ മ​ത്സ​രം കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് പ​ണം തി​രി​ച്ചു​ന​ൽ​കു​മെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി.