ഉ​മ്മ​ൻ ചാ​ണ്ടി​ക്കു കെ​ണി​യോ തു​ണ​യോ..! ഡി​ജി​പി​ക്ക് കെ.​സു​രേ​ന്ദ്ര​ന്‍റെ പ​രാ​തി
Saturday, November 11, 2017 8:47 PM IST
കോ​ഴി​ക്കോ​ട്: ബ്ലാ​ക് മെ​യി​ലിം​ഗ് പ​രാ​മ​ർ​ശ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. സോ​ളാ​ർ കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​രാ​ണ് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത​തെ​ന്നും അ​യാ​ൾ എ​ന്തു നേ​ടി​യെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ൾ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി.

ഉ​മ്മ​ൻ ചാ​ണ്ടി ഉ​ന്ന​യി​ച്ച ബ്ലാ​ക്ക്മെ​യി​ൽ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​യി കാ​ണാ​ൻ സാ​ധി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണ് ബ്ലാ​ക്ക്മെ​യി​ൽ ന​ട​ന്ന​തെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു എ​ന്ന​ത് ഗൗ​ര​വ​മാ​യ കു​റ്റ​മാ​ണ്. ഇ​ന്ത്യ​യി​ൽ അ​ദ്യ​മാ​യാ​ണ് ഒ​രു മു​ഖ്യ​മ​ന്ത്രി ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണം. സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.