ഗൗ​രി ല​ങ്കേ​ഷ് വ​ധം: അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് കർണാടക ​ആഭ്യ​ന്ത​ര​മ​ന്ത്രി
Saturday, November 11, 2017 10:39 AM IST
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കർണാടക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ടി. ​രാ​മ​ലിം​ഗ​റെ​ഡ്ഡി. കേ​സി​ൽ ര​ണ്ടു​പേ​രെ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള എ​ല്ലാ​വ​രു​ടെ​യും പേ​രു​ക​ൾ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൊ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ധാ​ര​ണ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ടെ​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല്ല​പ്പെ​ട്ട ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക്ക​ർ, ഗോ​വി​ന്ദ് പ​ൻ​സാ​രെ, എം.​എം. ക​ൽ​ബു​ർ​ഗി എ​ന്നി​വ​രു​ടെ കേ​സു​ക​ളി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി കു​റ്റ​വാ​ളി​ക​ളി​ലേ​ക്കെ​ത്താ​നു​ള്ള ശ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​മ​ലിം​ഗ​റെ​ഡ്ഡി സൂ​ചി​പ്പി​ച്ചു.

ധാ​ഭോ​ൽ​ക്ക​റു​ടെ​യും പ​ൻ​സാ​രെ​യു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ തു​മ്പു​ണ്ടാ​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ൾ​ക്ക് ക​ഴി​യാ​ത്തി​ട​ത്താ​ണ് ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സ് നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ത്രി​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന് മു​ന്നി​ൽ ഗൗ​രി വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ഗൗ​രി​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്ത് നാ​ല് വെ​ടി​യേ​റ്റ ഗൗ​രി സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന് 40 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖാ​ചി​ത്രം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളും ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.