മ​മ​താ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച ഡോ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Saturday, November 11, 2017 10:17 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നെ ഡെ​ങ്കി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശി​ച്ച ഡോ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. ഡെ​ങ്കി​പ്പ​നി സം​ബ​ന്ധി​ച്ച സ​ത്യ​ങ്ങ​ൾ ബം​ഗാ​ൾ സ​ർ​ക്കാ​ർ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച അ​രു​ൺ​ച​ൽ ദ​ത്ത ചൗ​ധ​രി​ക്കാ​ണ് ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഫേ​സ്​ബു​ക്കി​ലാ​യി​രു​ന്നു ചൗ​ധ​രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ.

നോ​ർ​ത്ത് 24 പ​ർ​ഗാ​ന ജി​ല്ല​യി​ലെ ബ​റാ​സ​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് ചൗ​ധ​രി. നി​ര​വ​ധി പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​യി​രു​ന്നു ചൗ​ധ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. രോ​ഗി​ക​ൾ പ​ല​രും നി​ല​ത്താ​ണ് കി​ട​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് 19 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. 18,000 പേ​ർ​ക്ക് ജ​നു​വ​രി​ക്ക് ശേ​ഷം പ​നി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.