അ​നു​കൂ​ല​വി​ധി​ക്ക് കൈ​മ​ട​ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സ്
Saturday, November 18, 2017 6:10 AM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒഡീഷ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​ക്കെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നു കേ​സ്. ഐ.​എം.​ഖു​ദ്ദു​സി​ക്കും മ​റ്റ് അ​ഞ്ചു പേ​ർ​ക്കു​മെ​തി​രേ​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സി​ബി​ഐ കു​റ്റ​പ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു കേ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ അ​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യ ല​ക്നോ​യി​ലു​ള്ള പ്ര​സാ​ദ് എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​നു അ​ഡ്മി​ഷ​ന് അ​നു​മ​തി ല​ഭി​ക്കു​ന​തി​നാ​യി കോ​ട​തി ന​ട​പ​ടി​ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കേ​സ്. പ്ര​സാ​ദ് എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​നു ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു നീ​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ടാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി ജ​സ്റ്റീ​സ് ഇ​സ്ര​ത്ത് മ​സ്രൂ​ർ ഖു​ദു​സി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സി​ബി​ഐ സെ​പ്റ്റം​ബ​റി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തും എം​സി​ഐ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ 46 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യു​ള്ള കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു അ​നു​കൂ​ല​മാ​യി വി​ധി ല​ഭ്യ​മാ​ക്കി ന​ൽ​കാ​മെ​ന്നാ​ണ് വി​ര​മി​ച്ച ജ​ഡ്ജി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് സു​പ്രീം കോ​ട​തി​യും അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അം​ഗീ​കാ​ര​ത്തി​നാ​യി ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​തും വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ ഇ​ട​പാ​ടു​ക​ളും സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ജ​സ്റ്റീ​സ് ഇ​സ്ര​ത്ത് മ​സ്രൂ​ർ ഖു​ദ്ദു​സി​യെ കൂ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​മ​ക​ളാ​യ ബി.​പി. യാ​ദ​വ്, പ​ലാ​ഷ് യാ​ദ​വ്, ഇ​ട​നി​ല​ക്കാ​രാ​യ ബി​ശ്വ​നാ​ഥ് അ​ഗ്ര​വാ​ലാ, ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​ൻ രാം​ദേ​വ് സ​ര​സ്വ​ത് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​ഡ്ജി​ക്കു ന​ൽ​കു​ന്ന​തി​നാ​യി ഹാ​വാ​ല ഇ​ട​പാ​ടു​കാ​ര​ൻ കൊ​ണ്ടു​വ​ന്ന ഒ​രു കോ​ടി അ​ട​ക്കം ര​ണ്ട് കോ​ടി രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും സി​ബി​ഐ ക​ണ്ടെ​ടു​ത്തി​രു​ന്നു.

സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കേ​സി​ൽ അ​നു​കൂ​ല​മാ​യി വി​ധി സ​ന്പാ​ദി​ക്കാ​മെ​ന്നു വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ഉ​റ​പ്പ് ന​ൽ​കി​യ​ത് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ സു​പ്രീം കോ​ട​തി​ക്കു മേ​ൽ​വ​രെ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​യാ​യ കാ​മി​നി ജ​യ്സ്വാ​ളാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.