ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സിന്‍റെ വ്യാ​ജ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക
Sunday, November 19, 2017 7:38 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ. ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ന്‍റെ വ്യാ​ജ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ണ് പൂ​ഴി​ക്ക​ട​ക​ൻ പ്ര​യോ​ഗം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ലെ​റ്റ​ർ​പാ​ഡി​ൽ ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ ഒ​പ്പോ​ടെ​യു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

വ്യാ​ജ പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി ഐ​ടി സെ​ൽ അ​ന്വേ​ഷി​ക്കു​ക​യും ബി​ജെ​പി​യാ​ണ് പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​താ​യി ഗു​ജ​റാ​ത്ത് പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ മ​നീ​ഷ് ദോ​ഷി പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ വെ​ബ്സൈ​റ്റി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നാ​ണ് വ്യാ​ജ ലി​സ്റ്റ് പ്ര​ച​രി​ച്ച​തെ​ന്നാ​ണ് മ​നീ​ഷ് ദോ​ഷി​യു​ടെ ആ​രോ​പ​ണം.

എ​ന്തി​നാ​ണ് ബി​ജെ​പി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് മ​നീ​ഷ് ദോ​ഷി ചോ​ദി​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.