ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
Tuesday, November 21, 2017 12:19 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നടൻ ദിലീപിന് ജാമ്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ ഇളവ് നൽകരുതെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാൻ അനുമതി തേടി ദിലീപ് സർപ്പിച്ച ഹർജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്.

ദേ പുട്ട് റസ്റ്റോറന്‍റിന്‍റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ 10 ദിവസത്തേക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന് ഇളവ് നൽകരുതെന്നും വിദേശത്തേക്ക് കടക്കാൻ അനുമതി നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമുണ്ടാകുമെന്നുമാണ് പോലീസ് നിലപാട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.