ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി
Tuesday, November 21, 2017 1:16 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്പോർട്ട് തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ പുട്ട് ഹോട്ടൽ ശ്യംഖലയുടെ ദുബായിലെ ശാഖ ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്.

വിദേശത്തേക്ക് പോകുന്പോൾ അവിടുത്തെ വിലാസം അറിയിക്കണമെന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചുവെന്നും വിദേശത്തേക്ക് പോകുന്നത് വീണ്ടും സ്വാധീനിക്കാൻ ഇടയാകുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ പ്രോസിക്യൂഷന്‍റെ വാദം ദിലീപിന്‍റെ അഭിഭാഷകൻ പൂർണമായും നിഷേധിച്ചു. ദിലീപ് ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ദിലീപിന്‍റെ ഭാര്യയായ കാവ്യാ മാധാവന്‍റെ ഡ്രൈവറും കൊച്ചിയിലെ ഒരു അഭിഭാഷകനും ചേർന്ന് കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇത്തരത്തിൽ പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിൽ പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.