രോഹിംഗ്യകൾക്കെതിരേ നടക്കുന്നത് വംശീയ ഉന്മൂലനമെന്ന് യുഎസ്
Thursday, November 23, 2017 4:47 AM IST
വാഷിംഗ്ടണ്‍: ന്യൂനപക്ഷ മുസ്ലീം വിഭാഗമായ രോഹിംഗ്യകളെ മ്യാന്മർ സൈന്യം വംശീയമായി ഉന്മൂലനം ചെയ്യുകയാണെന്ന് യുഎസ്. രോഹിംഗ്യകൾക്കെതിരായ അക്രമം അവസാനിപ്പിക്കാൻ മ്യാന്മർ ഭരണകൂടം ശ്രമിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു.

നേരത്തേ, മ്യാന്മർ സൈന്യത്തിനെതിരേ ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരുന്നു. രോഹിംഗ്യകളെ മ്യാന്മറിൽ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് സൈന്യത്തിന്‍റെ ലക്ഷ്യമെന്ന് യുഎൻ ആരോപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ആറ് ലക്ഷത്തിലധികം രോഹിംഗ്യകൾ ബംഗ്ലാദേശിൽ അഭയം തേടിയതായാണ് യുഎൻ നൽകുന്ന കണക്കുകൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.