കാ​ബി​നി​ൽ പു​ക: 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി
Thursday, November 23, 2017 6:14 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു രാ​വി​ലെ അ​ഞ്ച​ര​യ്ക്കു വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്കു പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ 6ഇ719 ​വി​മാ​ന​മാ​ണ് ടേ​ക്ക് ഓ​ഫ് ചെ​യ്തു പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്.

കാ​ബി​നി​ൽ പു​ക ഉ​യ​രു​ന്ന​ത് ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. കാ​ബി​നി​ലെ മ​ർ​ദ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്നെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ തീ ​ക​ത്തു​ന്ന ഗ​ന്ധം പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ​മ​ണി മു​ഴ​ക്കി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ വി​മാ​നം നി​റ​ത്തി​റ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രു​ടെ വാ​ദം. നി​ല​ത്തി​റ​ക്കി​യ​തി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്തി​ൽ ഓ​യി​ൽ ചോ​ർ​ച്ച​യോ സാ​ങ്കേ​തി​ക ത​ക​രാ​റോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​ൻ​ഡി​ഗോ വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.