രാ​ത്രി-​പ​ക​ൽ വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ
Thursday, November 23, 2017 6:47 PM IST
വാ​ഷിം​ഗ്ട​ണ്‍: ഭൂ​മി​യി​ൽ രാ​ത്രി​യും പ​ക​ലും ത​മ്മി​ലു​ള്ള വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ. ലോ​ക​ത്ത് കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ​രി​സ്ഥി​തി​യി​ലും മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ലും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഈ ​മാ​റ്റ​ത്തെ സം​ബ​ന്ധി​ച്ച പ​ഠ​ന​റി​പ്പോ​ർ​ട്ട് സ​യ​ൻ​സ് അ​ഡ്വാ​ൻ​സ് എ​ന്ന ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്ര​ഹ​ങ്ങ​ളു​ടെ ച​ല​ന​ത്തി​നി​ട​യി​ലു​ള്ള സ​മ​യ​ത്തി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ചാ​ൽ ന​മു​ക്ക് രാ​ത്രി​ക​ൾ ന​ഷ്ട​മാ​വു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ണെ​ന്ന് ജേ​ർ​ണ​ൽ എ​ഡി​റ്റ​ർ കി​പ് ഹോ​ഡ്ജ​സ് പ​റ​ഞ്ഞു. 2012നും 2016​നും ഇ​ട​യി​ൽ ഭൂ​മി​യി​ൽ കൃ​ത്രി​മ​മാ​യി പ്ര​കാ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ൾ 2.2 ശ​ത​മാ​നം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളെ അ​പ​ഗ്ര​ഥി​ച്ച​തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ജ​ർ​മ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ​യ​ൻ​സി​ലെ ഗ​വേ​ഷ​ക​ൻ ക്രി​സ്റ്റ​ഫ​ർ ഖൈ​ബ വ്യ​ക്ത​മാ​ക്കി.

ഏ​ഷ്യ, പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​മാ​റ്റം കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ക്ഷേ, കൃ​ത്രി​മ പ്ര​കാ​ശം കു​റ​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് രാ​ത്രി​യും പ​ക​ലും ത​മ്മി​ലു​ള്ള വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നു പ്ര​ധാ​ന​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. തു​ച്ഛ​മാ​യ വി​ല​യി​ൽ പ്ര​കാ​ശം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ല​ഭ്യ​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​പ്ര​തി​ഭാ​സം വ​ർ​ധി​ക്കു​മെ​ന്നും ഖൈ​ബ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.