പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു
Thursday, November 23, 2017 10:51 PM IST
കോ​ഴി​ക്കോ​ട്: മീ​സ​ൽ​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​പ്പ​റ്റ ജി​എ​ൽ​പി സ്കൂ​ളി​ൽ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

വാ​ക്സി​നെ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം യു​വാ​ക്ക​ളെ​ത്തി ന​ഴ്സി​ന്‍റെ കൈ​പി​ടി​ച്ച് വ​ലി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ എ​ട​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സ് ശ്യാ​മ​ള കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​തെ​ന്ന് എ​ട​യൂ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ലി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മീ​സ​ൽ​സ് റു​ബെ​ല്ല വാ​ക്സി​ൻ കാ​ന്പ​യി​ൻ അ​വ​സാ​ന​ദി​വ​സ​ങ്ങ​ളി​ലേ​ക്ക​ടു​ക്കു​ന്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.