ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
Thursday, November 23, 2017 11:16 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ്ര​തി​യാ​യ സൊ​ഹ്റാ​ബു​ദി​ൻ ഷെ​യ്ഖ് കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച മും​ബൈ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ബ്രി​ജ്ഗോ​പാ​ൽ ഹ​ർ​കി​ഷ​ൻ ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ.​പി.​ഷാ.

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സോ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സോ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ക​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും വേ​ണം. കാ​ര​ണം ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ക​ന​ത്ത ക​ള​ങ്ക​മാ​കും- ജ​സ്റ്റീ​സ് ഷാ ​ദി വ​യ​ർ വെ​ബ്സൈ​റ്റി​നോ​ടു പ​റ​ഞ്ഞു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​കു​റി​ച്ച് സം​സാ​രി​ച്ച ജ​സ്റ്റീ​സ് ഷാ, ​മ​ര​ണ​പ്പെ​ട്ട ജ​സ്റ്റീ​സ് ലോ​യ സ​ത്യ​സ​ന്ധ​നാ​യ ഓ​ഫീ​സ​റാ​യി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യ്ക്ക് സ്വ​യം നി​ർ​മി​ത മു​റി​വു​ക​ൾ ഏ​റ്റു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ഴ​യെ​കു​റി​ച്ച് പ​രാ​മ​ർ​ശി​ക്ക​വെ ജ​സ്റ്റീ​സ് ഷാ ​പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ന്ന ആ​ദ്യ ജ​ഡ്ജി​യാ​ണ് അ​ദ്ദേ​ഹം.

സൊ​ഹ്റാ​ബു​ദി​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കി​ടെ 2014 ഡി​സം​ബ​ർ ഒ​ന്നി​ന് നാ​ഗ്പു​രി​ൽ​വ​ച്ചാ​ണ് ജ​സ്റ്റീ​സ് ലോ​യ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​വ​ൻ മാ​ഗ​സി​ൻ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ര​ഞ്ജ​ൻ താ​ക്ലെ എ​ഴു​തി​യ റി​പ്പോ​ർ​ട്ടി​ൽ ലോ​യ​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും ലോ​യ​യു​ടെ സ​ഹോ​ദ​രി​യും ഡോ​ക്ട​റു​മാ​യ അ​നു​രാ​ധ ബി​യാ​നി നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

കേ​സി​ൽ അ​മി​ത് ഷാ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ​റ​യു​ന്ന​തി​ന് പ​ക​ര​മാ​യി അ​ന്ന​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മോ​ഹി​ത് ഷാ ​ജ​സ്റ്റീ​സ് ലോ​യ​യ്ക്ക് നൂ​റു കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്ന് സ​ഹോ​ദ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ബി​യാ​നി വെ​ളി​പ്പെ​ടു​ത്തി. വി​ചാ​ര​ണ സ​മ​യ​ത്ത് അ​മി​ത് ഷാ ​തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ ശാ​സി​ച്ച ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് 2014 ജൂ​ണി​ൽ ജ​സ്റ്റീ​സ് ലോ​യ സി​ബി​ഐ കോ​ട​തി​യു​ടെ പ്ര​ത്യേ​ക ജ​ഡ്ജി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 31ന് ​ന​ട​ന്ന വാ​ദ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് അ​മി​ത് ഷാ ​ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​തെ​ന്ന് ജ​സ്റ്റീ​സ് ലോ​യ ആ​രാ​ഞ്ഞി​രു​ന്നു. അ​മി​ത് ഷാ ​സം​സ്ഥാ​ന​ത്തു​ണ്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കോ​ട​തി​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നോ​ടു ലോ​യ നി​ർ​ദേ​ശി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ മും​ബൈ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന മോ​ഹി​ത് ഷാ ​അ​നു​കൂ​ല വി​ധി​ക്കാ​യി ത​ന്‍റെ സ​ഹോ​ദ​ര​ന് നൂ​റ് കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് അ​നു​രാ​ധ ബി​യാ​നി പ​റ​യു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​നാ​യി മോ​ഹി​ത് ഷാ​യെ​യും അ​മി​ത് ഷാ​യെ​യും താ​ക്ലെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ജ​സ്റ്റീ​സ് എം.​ബി. ഗോ​സാ​വി​യാ​ണ് സൊ​ഹ്റാ​ബു​ദി​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ കേ​ൾ​ക്കു​ന്ന​തി​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് ഗോ​സാ​വി അ​മി​ത് ഷാ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി വി​ധി പ​റ​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.