അ‍യൽവാസിയുടെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
Saturday, November 25, 2017 2:04 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഉത്തംനഗറിലാണ് സംഭവം. ഇവിടുത്തെ സ്വകാര്യ അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. അപ്പാർട്മെന്‍റിലെ രണ്ടാം നിലയിൽ താമസിച്ചിരുന്ന ഇവർ ഒന്നാം നിലയിൽ താമസിച്ചിരുന്നവരുമായി ഇവർ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. ഇതിന്‍റെ ദേഷ്യത്തിലാണ് അവരുടെ രണ്ടുവയസുകാരൻ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.