കോ​ഹ്ലി​യു​ടെ ടീ​മി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​ര​ന്പ​ര ജ​യി​ക്കാ​നാ​വു​മെ​ന്ന് ദ്രാ​വി​ഡ്
Thursday, December 7, 2017 11:03 PM IST
മും​ബൈ: നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ പ​ര​ന്പ​ര വി​ജ​യം സ​മ്മാ​നി​ക്കാ​നാ​കു​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്. മി​ക​ച്ച ക​ഴി​വു​ള്ള പേ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഓ​ൾ​റൗ​ണ്ട​റാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഴം പ്രോ​ട്ടീ​സി​നെ അ​വ​രു​ടെ മ​ണ്ണി​ൽ തോ​ൽ​പ്പി​ക്കാ​ൻ ക​രു​ത്തു​ള്ള​താ​ണെ​ന്നും ദ്രാ​വി​ഡ് പ​റ​യു​ന്നു.

നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ഴം ക​ണ​ക്കി​ലെ​ടു​ത്താ​ൻ ഇ​പ്പോ​ൾ മി​ക​ച്ച അ​വ​സ​ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ന​മു​ക്കു മി​ക​ച്ച പേ​സ​ർ​മാ​രു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​ളി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റു​ണ്ട്. അ​ശ്വ​ൻ, ജ​ഡേ​ജ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര സ്പി​ന്ന​ർ​മാ​രു​ണ്ട്. 40-50 ടെ​സ്റ്റി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പോ​കു​ന്ന ടീ​മി​ലെ ബാ​റ്റ്സ്മാ​ൻ​മാ​ർ- ദ്രാ​വി​ഡ് പ​റ​യു​ന്നു. എ​ന്നി​രു​ന്നാ​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ല്പം ഭാ​ഗ്യം​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ ഒ​ന്നാം ന​ന്പ​ർ ടെ​സ്റ്റ് ടീ​മാ​യ ഇ​ന്ത്യ​ക്ക് പ​ക്ഷേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഒ​രു വാം​അ​പ്പ് മ​ത്സ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി മു​ത​ൽ ഇ​ന്ത്യ തു​ട​ർ​ച്ച​താ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന കാ​ര്യം അ​ടു​ത്തി​ടെ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​ന്പ​ര​ക​ളി​ൽ കോ​ഹ്ലി​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര ജ​യി​ക്കാ​നാ​യാ​ൽ തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ര​ന്പ​ര വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന ടീ​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ൽ കു​റി​ക്കാ​ൻ വി​രാ​ട് കോ​ഹ്ലി​ക്കും സം​ഘ​ത്തി​നു​മാ​കും. മൂ​ന്നു ടെ​സ്റ്റു​ക​ളാ​ണ് ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന പ​ര​ന്പ​ര​യി​ലു​ള്ള​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.