ഒ​ന്നും ഒ​ന്നും ര​ണ്ട​ല്ല, പ​തി​നൊ​ന്ന്; ഗു​ജ​റാ​ത്തി​ൽ വി​ജ​യം ഉ​റ​പ്പെന്നു മോ​ദി
Tuesday, December 12, 2017 11:47 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: സ​ബ​ർ​മ​തി ന​ദി​യി​ൽ സീ​പ്ലെ​യി​നി​ൽ പ​റ​ന്നി​റ​ങ്ങി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ട്വി​റ്റ​റി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി​ക്ക് മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മാ​ത്രം പോ​ര, സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വി​ജ​യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​ജ​റാ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും എ​ന്നെ​ക്കു​റി​ച്ചും എ​തി​രാ​ളി​ക​ൾ പ്ര​ച​രി​പ്പി​ച്ച നു​ണ​ക​ൾ ചി​ന്തി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഇ​ത് കേ​ൾ​ക്കു​ന്ന ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു സ്വാ​ഭാ​വി​ക​മാ​യും വേ​ദ​നി​ക്കും. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ള്ള​ങ്ങ​ൾ​ക്കും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കും- മോ​ദി പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ലു​ണ്ടാ​കു​ന്ന ശ​ക്തി പ​ല​മ​ട​ങ്ങു വ​ർ​ധി​ക്കും. ഈ ​ഒ​ന്നും ഒ​ന്നും കൂ​ടി​ച്ചേ​ർ​ന്നാ​ൽ ര​ണ്ട​ല്ല, പ​തി​നൊ​ന്നാ​ണ്. ഒ​ത്തൊ​രു​മി​ച്ച് ഗു​ജ​റാ​ത്തി​നെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്താം- മോ​ദി ട്വീ​റ്റ് ചെ​യ്തു. ഉ​ന്ന​ത​മാ​യ ഭാ​വി​ക്ക് ബി​ജെ​പി​യു​ടെ വി​ജ​യം അ​നി​വാ​ര്യ​ത​യാ​ണെ​ന്നും മോ​ദി വാ​ദി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗു​ജ​റാ​ത്തി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 82 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ശ​നി​യാ​ഴ്ച ക​ഴി​ഞ്ഞി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണു വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.