ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി: ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി കു​റ്റ​ക്കാ​ര​നെ​ന്ന് ഡൽഹി ​കോ​ട​തി
Wednesday, December 13, 2017 11:29 AM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു കോ​ഡ, ക​ൽ​ക്ക​രി മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി എ​ച്ച്.​സി. ഗു​പ്ത, ജാ​ർ​ഖ​ണ്ഡ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ.​കെ. ബ​സു എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ഡ​ൽ​ഹി കോ​ട​തി. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, അ​ഴി​മ​തി വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണെ​ന്നും പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

അ​തേ​സ​മ​യം, ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന വി​നി അ​യ​ണ്‍ ആ​ൻ​ഡ് സ്റ്റീ​ൽ ഉ​ദ്യോ​ഗ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ വൈ​ഭ​വ് തു​ൾ​സ്യ​ൻ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബ​സ​ന്ത് കു​മാ​ർ ഭ​ട്ടാ​ചാ​ര്യ, ബി​പി​ൻ വൈ​ഭ​വ് സിം​ഗ്, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട ന്‍റ് ന​വീ​ൻ കു​മാ​ർ തു​ൾ​സ്യ​ൻ എ​ന്നി​വ​രെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. ജാ​ർ​ഖ​ണ്ഡി​ലെ രാ​ഝ​ര​യി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള വി​നി അ​യ​ണ്‍ ആ​ൻ​ഡ് സ്റ്റീ​ൽ ഉ​ദ്യോ​ഗ് ലി​മി​റ്റ​ഡി​നു ക​ൽ​ക്ക​രി​പ്പാ​ടം അ​നു​വ​ദി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്നു സി​ബി​ഐ നേ​ര​ത്തെ ക​ണ്ടെ ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.