ജഡ്ജി ലോയയുടെ മരണം: ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും
Saturday, January 20, 2018 2:26 PM IST
ന്യൂഡൽഹി: ജഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹർജി പരിഗണിക്കും. വെള്ളിയാഴ്ച അനുയോജ്യമായ ബെഞ്ച് ഹർജി പരിഗണിക്കുമെന്ന ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.

ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ ജെ. ​ചെ​ല​മേ​ശ്വ​ർ, കു​ര്യ​ൻ ജോ​സ​ഫ്, ര​ഞ്ജ​ൻ ഗൊ​ഗോ​യ്, മ​ദ​ൻ ബി. ​ലോ​ക്കൂ​ർ എ​ന്നീ ജ​ഡ്ജി​മാ​ർ രം​ഗ​ത്തു​വ​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നു ജ​സ്റ്റീ​സ് ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സാ​യി​രു​ന്നു. ലോ​യ കേ​സ് ബെ​ഞ്ച് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

2014 ഡി​സം​ബ​ർ ഒ​ന്നി​നു നാ​ഗ്പു​രി​ലാ​രു​ന്നു ലോ​യ​യു​ടെ മ​ര​ണം. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ലോ​യ​യു​ടെ ത​ല​യ്ക്ക് പി​ന്നി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​യ​യു​ടെ മ​ര​ണം വി​വാ​ദ​മാ​യ​ത്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന സൊ​ഹ്റാ​ബു​ദീ​ൻ ഷെ​യ്ഖ് വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ വാ​ദം കേ​ട്ടി​രു​ന്ന സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു ലോ​യ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.