വി​വാ​ഹ വീ​ട്ടി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി
Sunday, February 18, 2018 11:40 PM IST
ജ​യ്പു​ർ: വി​വാ​ഹ വീ​ട്ടി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ ജി​ല്ല​യി​ലെ ബീ​വാ​ർ ടൗ​ണി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​മ്പ​ത് മൃ​ത​ശ​രീ​ര​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്തു.

അ​ജ്മീ​ർ സ്വ​ദേ​ശി സു​രേ​ന്ദ്ര കു​മാ​ർ പ​രേ​ച്ച ത​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ന് ഒ​രു​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ പാ​ച​ക​വാ​ത​കം നി​റ​യ്ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ തീ ​പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ദൃ​ക്ക്ഷി​ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ​യും സ​ർ​ക്കാ​ർ ധ​ന സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.