മധുവിന്‍റെ സഹോദരിയുടെ ആരോപണം തള്ളി സർക്കാർ
Saturday, February 24, 2018 11:22 AM IST
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലൻ. വനംവകുപ്പിനെതിരായ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. സർക്കാർ അതിൽ വീഴില്ലെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച അട്ടപ്പാടി സന്ദർശിക്കുമെന്നും എ.കെ. ബാലൻ അറിയിച്ചു.

നേരത്തേ, മധുവിന്‍റെ സഹോദരിയാണ് വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മ​ധു​വി​നെ ആ​ക്ര​മി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് ച​ന്ദ്രി​ക പ​റ​ഞ്ഞു. തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​തെ നാ​ട്ടു​കാ​രെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു​വെ​ന്നും മ​ധു​വി​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ന്നു​വെ​ന്നും ച​ന്ദ്രി​ക മാധ്യമങ്ങളോട് വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.