നി​യ​മ​ബി​രു​ദ​മി​ല്ല; റി​പ്പ​ബ്ളി​ക് ഓ​ഫ് കോം​ഗോ​യി​ൽ 257 ജ​ഡ്ജി​മാ​രെ പു​റ​ത്താ​ക്കി
Tuesday, April 17, 2018 5:35 PM IST
കി​ൻ​ഷാ​സ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ളി​ക് ഓ​ഫ് കോം​ഗോ​യി​ൽ 250ൽ ​അ​ധി​കം ജ​ഡ്ജി​മാ​രെ പു​റ​ത്താ​ക്കി. നി​യ​മ​ബി​രു​ദ​മി​ല്ലാ​ത്ത​വ​രെ​യും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യു​മാ​ണു പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കാ​ബി​ല പു​റ​ത്താ​ക്കി​യ​ത്.

മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ത്ത​വ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​തെ​ന്ന് കോം​ഗോ നീ​തി​മ​ന്ത്രി അ​ലെ​ക്സി​സ് താം​ബ്വെ മ്വാം​ബ ദേ​ശീ​യ ടി​വി ചാ​ന​ലി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പു​റ​ത്താ​ക്ക​പ്പെ​ട്ട 257 ജ​ഡ്ജി​മാ​രെ കൂ​ടാ​തെ ര​ണ്ടു ജ​ഡ്ജി​മാ​ർ രാ​ജി​വ​യ്ക്കു​ക​യും ഒ​രാ​ൾ വി​ര​മി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് ആ​കെ 4000 ജ​ഡ്ജി​മാ​രാ​ണു​ള്ള​ത്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല കോം​ഗോ​യി​ൽ ജ​ഡ്ജി​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത്. 2009ൽ ​പ്ര​സി​ഡ​ന്‍റ് കാ​ബി​ല 96 ജ​ഡ്ജി​മാ​രെ പു​റ​ത്താ​ക്കി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.