ഒ​രു രൂ​പ വേ​ത​ന​ക്കാ​ര​ട​ക്കം കേ​ജ​രി​വാ​ളി​ന്‍റെ ഒ​ന്പ​ത് ഉ​പ​ദേ​ശ​ക​രെ ല​ഫ്. ഗ​വ​ർ​ണ​ർ പു​റ​ത്താ​ക്കി
Tuesday, April 17, 2018 5:47 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി വീ​ണ്ടും ഏ​റ്റു​മു​ട്ട​ലി​നു വ​ഴി​യൊ​രു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്പ​ത് ഉ​പ​ദേ​ശ​ക​രെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പു​റ​ത്താ​ക്കി. ധ​ന​മ​ന്ത്രാ​ല​യം ഈ ​നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ല​ഫ്.​ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ ന​ട​പ​ടി.

ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ഉ​പ​ദേ​ശ​ക അ​തി​ഷി മ​ർ​ലീ​ന​യും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ വെ​റും ഒ​രു രൂ​പ വേ​ത​ന​ത്തി​ലാ​ണ് മ​ർ​ലീ​ന​യെ നി​യ​മി​ച്ചി​രു​ന്ന​തെ​ന്ന് സി​സോ​ദി​യ അ​റി​യി​ച്ചു.

ഈ ​നി​യ​മ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പ​ദേ​ശ​ക​രെ പു​റ​ത്താ​ക്കി ല​ഫ്.​ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ കൂ​റു​കാ​ട്ടി​യ​ത്.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ ഏ​റ്റു​മു​ട്ട​ലി​നു വ​ഴി​മ​രു​ന്നി​ടു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ​യും അ​നി​ൽ ബൈ​ജാ​ലി​ന്‍റെ​യും പു​തി​യ നീ​ക്കം ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ൾ, ക​റ​ൻ​സി ക്ഷാ​മം എ​ന്നി​വ​യി​ൽ​നി​ന്നു ശ്ര​ദ്ധ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് എ​എ​പി നേ​താ​വ് രാ​ഘ​വ് ഛദ്ദ ​ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.