വി​ശ്വാ​സി​സാ​ഗ​രം സാ​ക്ഷി; മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യി
Tuesday, April 17, 2018 6:01 PM IST
സാ​ഗ​ർ: പ്രാ​ർ​ഥ​ന​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം മെ​ത്രാ​ഭി​ഷി​ക്ത​നാ​യി. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നാ​ലാ​മ​ത്തെ മെ​ത്രാ​നാ​യു​ള്ള മാ​ർ അ​ത്തി​ക്ക​ള​ത്തി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങു​ക​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ച്ചു. ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ചി​റ​യ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു എം​എ​സ്ടി സ​മൂ​ഹാം​ഗ​മാ​യ മാ​ർ അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യ​ത്.

സാ​ഗ​ർ സെ​ന്‍റ് തെ​രേ​സാ​സ് ക​ത്തീ​ഡ്ര​ലി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ. രാ​വി​ലെ 9.30നു ​ബി​ഷ​പ്സ് ഹൗ​സി​ൽ നി​ന്നു മു​ഖ്യ​കാ​ർ​മി​ക​നും നി​യു​ക്ത​മെ​ത്രാ​നും മ​റ്റു മെ​ത്രാന്‍മാ​രും വൈ​ദി​ക​രും പ്ര​ദ​ക്ഷി​ണ​മാ​യി ക​ത്തീ​ഡ്ര​ലി​ലേ​ക്കെ​ത്തി. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ചി​റ​യ​ത്ത്, ഭോ​പ്പാ​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ കൊ​ർ​ണേ​ലി​യോ, ഉ​ജ്ജ​യി​ൻ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ളി​ൽ മു​ഖ്യ സ​ഹ​കാ​ർ​മി​ക​രാ​യി. പു​തി​യ മെ​ത്രാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ൽ ഇ​ൻ​ഡോ​ർ ബി​ഷ​പ് ഡോ.​ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ആ​ർ​ച്ച് ബി​ഷ​പ്പു​മാ​രാ​യ ഡോ. ​ഏ​ബ്ര​ഹാം വി​രു​ത്തു​കു​ള​ങ്ങ​ര (നാ​ഗ്പൂ​ർ), മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് (തൃ​ശൂ​ർ), മാ​ർ ജോ​ർ​ജ് ഞെ​ര​ള​ക്കാ​ട്ട് (ത​ല​ശേ​രി), സീ​റോ മ​ല​ബാ​ർ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, എം​എ​സ്ടി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​കു​ര്യ​ൻ അ​മ്മാ​ന​ത്തു​കു​ന്നേ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം 25 മെ​ത്രാന്‍മാ​രും, എം​എ​സ്ടി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ൾ​പ്പ​ടെ 350 വൈ​ദി​ക​രും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

സ​ന്യ​സ്ത​രും നി​യു​ക്ത​മെ​ത്രാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ജന്‍മനാ​ടാ​യ ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക​യി​ലെ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പ​ടെ മൂ​വാ​യി​ര​ത്തോ​ളം പേ​ർ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.