കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി; കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു പേ​ർ മ​രി​ച്ചു
Saturday, April 21, 2018 5:56 PM IST
ഗാ​സി​യാ​ബാ​ദ്: കാ​റി​നു​ള്ളി​ലെ കു​ട്ടി​ക്ക​ളി കാ​ര്യ​മാ​യി, കു​ട്ടി​യു​ടെ കൈ​ത​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ ഉ​രു​ണ്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ പി​താ​വും ആ​റ് ബ​ന്ധു​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ ഒ​രു കു​ട്ടി​യും നാ​ല് പേ​ർ സ്ത്രീ​ക​ളു​മാ​ണ്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബ​റേ​ലി രാം​പു​ർ സ്വ​ദേ​ശി​യാ​യ ഓം ​പ്ര​കാ​ശ് ര​സ്തോ​ഗി​യും (55) ബ​ന്ധു​ക്ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ദ്ദേ​ഹ​വും ബ​ന്ധു​ക്ക​ളാ​യ 11 പേ​രു​മാ​ണ് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗാ​സി​യാ​ബാ​ദി​ൽ എ​ത്തി​യ​ത്. ടാ​റ്റാ സു​മോ കാ​റി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലെ വി​ജ​യ് ന​ഗ​റി​ൽ ദേ​ശീ​യ​പാ​ത -24 ൽ ​ആ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ് അ​രി​കി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​ർ​ത്തി​യ ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​ന്നി​ൽ ഇ​രു​ന്നി​രു​ന്ന കു​ട്ടി ഹാ​ൻ​ഡ് ബ്രേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ ബ്രേ​ക്ക് മാ​റ്റി​യ​താ​ണ്. ഇ​തോ​ടെ കാ​ർ ത​നി​യെ ഉ​രു​ണ്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​റെ കാ​ണാ​താ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.