സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് തീ​രു​മാ​നം ആ​ന​മ​ണ്ട​ത്ത​ര​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Sunday, April 22, 2018 2:00 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് സ​ഖ്യം സം​ബ​ന്ധി​ച്ച് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലെ​ടു​ത്ത തീ​രു​മാ​നം ആ​ന​മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. ഈ ​തീ​രു​മാ​നം കൊ​ണ്ട് ഏ​തു സം​സ്ഥാ​ന​ത്താ​ണ് ഇ​രു കൂ​ട്ട​ർ​ക്കും ഗു​ണ​മു​ണ്ടാ​വാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഈ ​തീ​രു​മാ​നം കൊ​ണ്ട് ആ​കെ ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന ഗു​ണം കേ​ര​ള​ത്തി​ൽ ഉ​ള്ള അ​ടി​ത്ത​റ കൂ​ടി പോ​യി​ക്കി​ട്ടും എ​ന്നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പാ​ർ​ട്ടി​യെ ഇ​ല്ലാ​താ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച​വ​രെ​ന്ന നി​ല​യി​ൽ ഈ ​നേ​താ​ക്ക​ളെ ച​രി​ത്രം എ​ന്നും ഓ​ർ​മ്മി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.