കാ​ത്തി​രി​പ്പി​നു വി​രാ​മം; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് 28ന്, ​ഫ​ലം 31ന്
Thursday, April 26, 2018 4:52 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 28ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഫ​ലം 31ന് ​അ​റി​യാം. വി​ജ്ഞാ​പ​നം മേ​യ് മൂ​ന്നി​ന് പു​റ​ത്തി​റ​ങ്ങു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ചെ​ങ്ങ​ന്നൂ​രി​ൽ നേ​ര​ത്തെ​ത​ന്നെ പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നാ​ണ്. ഡി. ​വി​ജ​യ​കു​മാ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.

സ​ജി ചെ​റി​യാ​ൻ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പി.​സി. വി​ഷ്ണു​നാ​ഥി​നോ​ട് മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഡി. ​വി​ജ​യ​കു​മാ​ർ 1977ൽ ​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ചെ​ങ്ങ​ന്നൂ​ർ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ണ്. 1986ൽ ​മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും, തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

2003-2006 കാ​ല​യ​ള​വി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ശ്രീ​ധ​ര​ൻ​പി​ള്ള ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.