അ​ഫ്ഗാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 19 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, May 27, 2018 3:49 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ നം​ഗ​ർ​ഹാറി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 19 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. നം​ഗ​ർ​ഹാ​റി​ലെ ഹ​സ്ക മി​ന ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഭീ​ക​രരുടെ താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

നം​ഗ​ർ​ഹാർ 2015 മു​ത​ൽ ഐ​എ​സ് ഭീ​ക​ര​ർ താ​വ​ള​മാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​ക​ര​ർ നി​ര​ന്ത​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

മേ​യ് ആ​ദ്യ​വാ​രം ഖോ​സ്ത്തി​യി​ലെ മു​സ്ലിം പ​ള്ളി​ക്കു നേ​രെ​യു​ണ്ടാ​യ ഐ​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഏ​പ്രി​ൽ അ​വ​സാ​നം കാ​ബൂ​ളി​ലെ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 57 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.